Thursday, July 22, 2010

"പടിയിറങ്ങിയ പ്രണയം "



പടിയിറങ്ങിയ പ്രണയം
നിന്‍റെ വാക്കുകളില്‍ നിന്നും
പ്രണയം
പടിയിറങ്ങി പോയിരിക്കുന്നു

നിലാവിനെ സ്നേഹിച്ച നീ
നക്ഷത്രങ്ങളെ
കണ്ടില്ലെന്നു നടിച്ചു

നിന്‍റെ വികലമായ
ചിന്തകളുടെ മച്ചകത്ത്‌
എട്ടു കാലികള്‍ക്കൊപ്പം
വല വിരിച്ചു കാത്തിരുന്നത്
ആരെയാണ് നീ

നിന്‍റെ ദന്ത ക്ഷതങ്ങലെറ്റ്
പിളര്‍ന്നു കരിവാളിച്ച അധരങ്ങള്‍
നിനക്കായി ചൊരിഞ്ഞത്
ശാപ വചനങ്ങളല്ല

ആ മാറില്‍ തല ചയ്ച്ചുറങ്ങാനും
ആ കൈ വിരലുകളുടെ
തലോടലില്‍ അലിഞ്ഞു
ഉണരാനും കൊതിച്ചവള്‍ ഞാന്‍

ഇനിയൊരു തിരിച്ചു വരവുണ്ടാകില്ല
എന്നറിയാമെങ്കിലും
നിനക്കായി കാത്തിരിക്കുന്നു

കാത്തിരിപ്പിന്റെ
നിര്‍വൃതി
അത് നിനക്കറിയില്ലല്ലോ

അടി വയറ്റില്‍
ഇളക്കം വച്ച് തുടങ്ങിയ
നീ വിതച്ച വിഷ വിത്ത്

ഉറക്കം കെടുത്തുവോളം
എനിക്ക് നിന്നെ
കാത്തിരിക്കാതെ വയ്യ

9 comments:

  1. അപ്പോൾ അവനോടുള്ള പ്രണയം കൊണ്ടല്ല,
    വിഷവിത്ത് ഉള്ളിൽ മുളച്ചതു കൊണ്ടാണ്....

    (അവസാന 6 വരികൾ തികച്ചും സാധാരണം.കുറച്ചുകൂടി മെച്ചപ്പെടുത്താം എന്നു തോന്നി)

    ReplyDelete
  2. വരും നജീമ എല്ലാ സ്വപ്നങ്ങളും പൂവണിയും ശുഭാപ്തി വിശ്വാസം കൈവിടരുത് ആശംസകള്‍

    ReplyDelete
  3. nalla feel thonnikkunna varikal,chadulamaya bhavam...ishtayi othiri....

    ReplyDelete
  4. ..
    അവസാന വരികള്‍ ആദ്യ വരികളുടെ മനോഹാരിത കെടുത്തിയോ?

    ആശംസകളോടെ..
    ..

    ReplyDelete
  5. kavithakal sruthilayathil endhee kanunnilla

    ReplyDelete
  6. ഗര്‍ഭപാത്രത്തിലെയ്ക്കെന്തിനു നീയെന്റെ കയ്പ്പ് കറന്നെന്ന് അവനും ചോദിക്കുന്നുണ്ടാവും..
    അവസാന വരികളില്‍ കവിതയില്ലാതെ പോയെന്നു തോന്നുന്നു..

    ReplyDelete
  7. ഇനിയൊരു തിരിച്ചു വരവുണ്ടാകില്ല
    എന്നറിയാമെങ്കിലും
    നിനക്കായി കാത്തിരിക്കുന്നു..


    നന്നായിരിയ്ക്കുന്നു!!
    ആശംസകളോടെ..
    ഇനിയും തുടരുക..

    ReplyDelete
  8. nannyirikkunnu ellavitha aashamssakal

    ReplyDelete