Thursday, July 22, 2010

ഇനിയുമൊരു പുലരി വിടരുമോ ?


പുഴ കൊണ്ട് പോയ പുരയും
മാനം കവര്‍ന്ന കരയും
തിരികെ തന്നത്..

ദിനരാത്രങ്ങളുടെ കുളിരുന്ന
നിഗൂഡതയിലെപ്പോഴോ
ഇഴഞ്ഞെത്തിയ ഒരപഥ
സഞ്ചാരിയുടെ വിഷപ്പല്ലുകള്‍
ഉദരത്തില്‍ തുപ്പിയ
ഈ വിശുദ്ധവിഗ്രഹം മാത്രം,

അവശേഷിക്കുന്ന വിശപ്പടക്കാന്‍
നീട്ടിയ കുമ്പിളില്‍ ചൊരിയുന്ന
ഈ നാണയങ്ങള്‍ക്കാകുമോ ..

അരികുടഞ്ഞ ഈ പുഞ്ചിരിക്കും
അഴകുവറ്റിയ ശരീരത്തിനും
മുതുകിലേറ്റിയ ഭണ്ടത്തിനും
വിരല്‍തുമ്പില്‍ ഒതുക്കിയോരെന്‍-
ജീവസ്പന്ദനത്തിനും
സാന്ത്വനത്തിന്റെ
സൌഭാഗ്യങ്ങള്‍ ചൊരിയാന്‍
ഇനിയുമൊരു പുലരി വിടരുമോ ?

2 comments:

  1. നല്ല വരികൾ.
    കൂടുതൽ എഴുതൂ.
    ആശംസകൾ!

    ReplyDelete
  2. ഇനിയുമൊരുപാട് പുലരികള്‍ വിടരും

    ReplyDelete